X

കോസ്റ്റാറിക്കക്കെതിരെ ജര്‍മനി ഇന്നിറങ്ങും

അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ ജര്‍മനിയുടെ അവസ്ഥ നോക്കുക. നാല് തവണ ലോകപ്പട്ടം സ്വന്തമാക്കിയ ടീം ഗ്രൂപ്പ് ഇ യില്‍ കിടക്കുന്നത് അവസാന സ്ഥാനത്ത്. രണ്ട് മല്‍സരങ്ങള്‍ഒരു തോല്‍വി, ഒരു സമനില അത് വഴി ഒരു പോയിന്റ്. ഇന്ന് കോസ്റ്റാറിക്കക്കെതിരെ ജര്‍മനിക്ക് ജയിക്കാനാവും. അപ്പോഴും നാല് പോയന്റിലാണ് എത്തുക.

ജപ്പാന്‍-സ്‌പെയിന്‍ മല്‍സര ഫലം നിര്‍ണായകം. ജപ്പാന്‍ തോല്‍ക്കുകയും കോസ്റ്റാറിക്കക്കെതിരെ ജയിക്കുകയും ചെയ്യാനായാല്‍ രണ്ടാം സ്ഥാനക്കാരായി സ്‌പെയിനിന് പിറകെ കടന്നുകയറാം. അപ്പോഴും ഹാന്‍സെ ഫല്‍കെ സംഘത്തിന്റെ ദുരവസ്ഥ ചെറുതല്ല. ജപ്പാനോട് തോറ്റതായിരുന്നു വലീയ ക്ഷീണം. തോമസ് മുള്ളറും സെര്‍ജി നാര്‍ബിയും ജമാല്‍ മുസിയാലയും അന്റോണിയോ റൂഡിഗറുമെല്ലാം കളിക്കുന്ന ഒരു ചാമ്പ്യന്‍ സംഘം ജപ്പാനെ പോലെ ഒരു ടീമിനോട് തോല്‍ക്കുമെന്ന് ആരും കരുതിയിരുന്നില്ല.

പക്ഷേ അത് സംഭവിച്ചു. സ്‌പെയിനിനെതിരായ പോരാട്ടത്തിലും ആവേശകരകമായിരുന്നില്ല ജര്‍മനി. സ്‌പെയിന്‍ ലീഡ് നേടിയ ശേഷം അവസാനത്തിലായിരുന്നു ജര്‍മനി ഒപ്പമെത്തിയത്. കോസ്റ്റാറിക്ക വന്‍ ശക്തിയല്ല. പക്ഷേ അവരുടെ കാവല്‍ക്കാരന്‍ കീലര്‍ നവാസ് മിടുക്കനാണ്. ജപ്പാന് വിജയം നിഷേധിച്ചത് ഈ ഗോള്‍കീപ്പറായിരുന്നു. അവര്‍ക്ക് മൂന്ന് പോയിന്റുമുണ്ടെന്നിരിക്കെ ജര്‍മനിക്കെതിരെ സമനില നേടാനായാല്‍ നോക്കൗട്ട് സാധ്യതയുമുണ്ട്.

കളി വനിതകള്‍ നയിക്കും

ദോഹ: ഖത്തര്‍ ലോകകപ്പ് മറ്റൊരു ചരിത്രം കൂടി കുറിക്കുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു വനിത കളി നിയന്ത്രിക്കുന്നതിനാണ് വ്യാഴാഴ്ച അല്‍ ബെയ്ത് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഫ്രഞ്ചുകാരിയായ സ്‌റ്റെഫാനി ഫ്രാപ്പാര്‍ട്ടിനാണ് ആ ചരിത്ര നിയോഗം. ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയും ജര്‍മനിയും തമ്മില്‍ നടന്ന പോരാട്ടം സ്‌റ്റെഫാനി ഉള്‍പ്പെടെ നാല് വനിത റഫറിമാരാണ് നിയന്ത്രിച്ചത്. വനിതാ റഫറിമാര്‍ കളി നിയന്ത്രിക്കുന്ന കാര്യം ട്വിറ്റര്‍ പേജിലൂടെയാണ് ഫിഫ അറിയിച്ചത്.

‘വ്യാഴാഴ്ച മൂന്ന് വനിതകള്‍ റഫറിയിംഗില്‍ പുരുഷന്മാരുടെ ചുമതല ഏറ്റെടുക്കും. ചരിത്രം കുറിക്കപ്പെടുന്നു. സ്‌റ്റെഫാനി ഫ്രാപ്പാര്‍ട്ടിനൊപ്പം സഹായികളായി ന്യൂസ ബാക്കും കാരെന്‍ ഡയസും മേല്‍നോട്ടം വഹിക്കും.’ മൂവരുടെയും ചിത്രങ്ങള്‍ക്കൊപ്പം ഫിഫ ട്വിറ്ററില്‍ കുറിച്ചു. ഒരു വനിത, പ്രധാന റഫറിയാകുന്നതും കളി നിയന്ത്രിക്കുന്ന നാല് പേരും വനിതകളാകുന്നതും ലോകകപ്പ് ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ബ്രസീലുകാരിയായ ന്യൂസ ബാക്ക്, മെക്‌സിക്കന്‍ റഫറി കാരെന്‍ ഡയസ് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍. കളി നിയന്ത്രിക്കാന്‍ വനിത റഫറിമാരെ ആദ്യമായി ഉള്‍പ്പെടുത്തുന്നത് ഖത്തര്‍ ലോകകപ്പിലാണ്.2009 മുതല്‍ അന്താരാഷ്ട്ര ഫിഫ റഫറിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സ്‌റ്റെഫാനി. ലീഗ് വണ്‍, ചാമ്പ്യന്‍സ് ലീഗ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ വനിതയും സ്‌റ്റെഫാനിയാണ്. 2021ല്‍ നടന്ന ഒളിമ്പിക്‌സിലെ യുഎസ്എ, സ്വീഡന്‍ മത്സരം നിയന്ത്രിച്ചയാളാണ് ജപ്പാന്‍കാരിയായ യമഷിത.

Test User: