ബര്‍ലിന്‍: നിയന്ത്രിത അളവില്‍ കഞ്ചാവ് കൈവശം വെക്കാനും ഉയോഗിക്കാനും നിയമാനുമതി നല്‍കി ജര്‍മനി. ഇതുപ്രകാരം രാജ്യത്ത് 30 ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കുകയും വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാം. നിയന്ത്രിത വില്‍പനക്ക് കടകള്‍ക്കും അനുമതി നല്‍കുമെന്ന് ആരോഗ്യ മന്ത്രി കാള്‍ ലോട്ടര്‍ബാക് പറഞ്ഞു.
കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന യൂറോപ്പിലെ രണ്ടാമത്തെ രാജ്യമാണ് ജര്‍മനി. നേരത്തെ മാള്‍ട്ടയും സമാന രീതിയില്‍ കഞ്ചാവ് ഉപയോഗം കുറ്റകരമല്ലാതാക്കിയിരുന്നു. മറ്റ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചികിത്സക്കെന്ന പേരില്‍ കഞ്ചാവ് ഉപയോഗിക്കാം.