X

ജര്‍മന്‍ സൂപ്പര്‍താരം മെസ്യൂട്ട് ഓസില്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂട്ട്  ഓസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ആലോചിചനകള്‍ക്ക് ശേഷം ഞാന്‍ അടിയന്തിരമായി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. 17 വര്‍ഷമായി പ്രഫഷണല്‍ ഫുട്‌ബോളര്‍ ആവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഞാന്‍ അതിന് വളരെ നന്ദിയുള്ളവനായിരിക്കും. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലമായി എന്നെ പരുക്ക് അലട്ടുകയാണ്. അതുകൊണ്ട് തന്നെ ഫുട്‌ബോളിന്റെ വലിയ ലോകം വിടാന്‍ സമയമായെന്ന് വ്യക്തമായിരിക്കുന്നു.- ഓസില്‍ കുറിച്ചു.

17 വര്‍ഷം നീണ്ട കരിയറാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ജര്‍മനിയ്ക്ക് വേണ്ടി 2009-ല്‍ അരങ്ങേറ്റം കുറിച്ച താരം 92 മത്സരങ്ങള്‍ കളിക്കുകയും 23 ഗോളുകള്‍ നേടുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ് ഓസില്‍. ഷാല്‍ക്കെയില്‍ ക്ലബ്ബ് ഫുട്ബോള്‍ തുടങ്ങിയ ഓസില്‍ പിന്നീട് വെര്‍ഡര്‍ ബ്രെമെന്‍, റയല്‍ മഡ്രിഡ്, ആഴ്സനല്‍ ഫെനെര്‍ബാക്ക് എന്നീ ടീമുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടി. നിലവില്‍ ഈസ്താംബൂള്‍ ബസക്സെഹിറിനുവേണ്ടിയാണ് ഓസില്‍ കളിക്കുന്നത്.

webdesk11: