ലണ്ടന്‍: മാര്‍ച്ചിനെ ഓര്‍ത്തെടുക്കാന്‍ ജോര്‍ജ്ജിഞ്ഞോ എന്ന ഇറ്റാലിയന്‍ മധ്യനിരക്കാരന് താല്‍പ്പര്യമില്ല. ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിനായി കളിക്കാനും ആ വലിയ കിരീടം സ്വന്തമാക്കാനും ഏറെ കൊതിച്ച ജോര്‍ജ്ജിഞ്ഞോക്ക് മുന്നില്‍ ഇപ്പോള്‍ ശൂന്യത മാത്രമാണ്.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും അസൂരികളില്ല. നോര്‍ത്ത് മാസിഡോണിയക്കെതിരായ പ്ലേ ഓഫ് സെമിയില്‍ തോറ്റാണ് ഇറ്റലി പുറത്തായത്. മുന്‍ ചാമ്പ്യന്മാരുടെ പുറത്താവലിന് കാരണക്കാരനായി ജോര്‍ജജിഞ്#ാേയുടെ പേരും കേള്‍ക്കുന്നതും താരത്തെ ഏറെ വേദനിപ്പിക്കുന്നു.
പ്ലേ ഓഫിന് പോവാതെ തന്നെ ഇറ്റലിക്ക് നേരിട്ട് ഖത്തര്‍ ടിക്കറ്റ് ലഭിക്കുമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മല്‍സരം സ്വിസ് നഗരമായ ബേസിലില്‍ നടന്നപ്പോള്‍ ടീമിന് കിട്ടിയ പെനാല്‍ട്ടി പായിച്ചത് ജോര്‍ജ്ജിഞ്ഞോയായിരുന്നു, സെപ്തംബറിലെ ആ അവസരം പക്ഷേ സ്വിസ് ഗോള്‍ക്കീപ്പര്‍ കുത്തിയകറ്റിയപ്പോള്‍ ഇത്ര മാത്രം ദുരന്തം ജോര്‍ജ്ജിഞ്ഞോ പ്രതീക്ഷിച്ചിരുന്നില്ല.
നവംബറില്‍ റോമില്‍ നടന്ന രണ്ടാം പാദത്തിലും ഇറ്റലിക്ക് പെനാല്‍ട്ടി കിട്ടി. അതെടുക്കാന്‍ നിയോഗിക്കപ്പെട്ടതും ജോര്‍ജ്ജിഞ്ഞോ. ആ കിക്കാവട്ടെ ആകാശത്തേക്കായിരുന്നു. അങ്ങനെ സൂപ്പര്‍ താരം തന്നെ ദുരന്ത നായകനായി. സ്വിസുകാരെ ഏതെങ്കിലും ഒരു മല്‍സരത്തില്‍ തോല്‍പ്പിക്കാനായിരുന്നെങ്കില്‍ ഇറ്റലിക്ക് ഖത്തറില്‍ കളിക്കാനാവുമായിരുന്നു. മാനസികമായി ആകെ തകര്‍ന്ന താരമിപ്പോള്‍ തന്റെ മെന്റല്‍ കോച്ച് റാഫേല്‍ ബരിയേഴ്്‌സിനൊപ്പമാണ്. മല്‍സര രംഗത്തേക്ക് കരുത്തനായി തിരികെ വരുകയാണ് ലക്ഷ്യം. ഇന്ന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ നേരിടുന്ന ചെല്‍സി സംഘത്തില്‍ ജോര്‍ജജിഞ്ഞോയുണ്ട്.