X

ബുഷിന് നേരെ ചെരുപ്പെറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ മത്സര രംഗത്ത്

 

ബഗ്ദാദ്: വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു നേരെ ഷൂ എറിഞ്ഞ ഇറാഖ് മാധ്യമപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സൈദി അടുത്ത ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു. ഷിയാ പണ്ഡിതന്‍ മുഖ്തദ അല്‍സദറിന്റെ പാര്‍ട്ടി ടിക്കറ്റിലാണ് ഇറാഖികള്‍ക്കിടയില്‍ വീരപരിവേഷമുള്ള മുന്‍തദര്‍ അല്‍ സൈദി മല്‍സരിക്കുന്നത്. അഴിമതി തുടച്ചുനീക്കുമെന്നതാണ് സൈദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനം. താനെന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി അധിനിവേശ ശക്തികള്‍ക്കും മര്‍ദ്ദക വിഭാഗങ്ങള്‍ക്കുമെതിരേയാണ് നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2008ലാണ് വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ തെറിവിളിച്ചുകൊണ്ട് മുന്‍തദര്‍ അല്‍ സൈദി തന്റെ ഷൂ ഊരി എറിഞ്ഞത്. ഇറാഖീ ജനതയില്‍ നിന്നുള്ള വിടവാങ്ങല്‍ ചുംബനമാണിതെന്നു പറഞ്ഞുകൊണ്ടായിരുന്നു ഏറ്. ഇത് ഇറാഖിലെ വിധവകള്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം വിളിച്ചു പറഞ്ഞിരുന്നു. സംഭവം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിദേശരാജ്യത്തിലെ നേതാവിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ മൂന്നു വര്‍ഷം കോടതി ജയിലിടലടച്ചു. പിന്നീട് തടവ് ഒരു വര്‍ഷമായി ചുരുക്കി.

chandrika: