വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡണ്ടായി നിയുക്തനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ആശംസകളുമായി മുന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യൂ ബുഷ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ അദ്ദേഹം നിശിതമായി വമര്‍ശിച്ചു.
നിയമപരമായി വിധിയെ എതിരിടാനുള്ള അവകാശം മുന്‍ പ്രസിഡണ്ടിന് ഉണ്ട്. എന്നാല്‍ അമേരിക്കയിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പ് മൗലികമായി നീതിയുക്തമാണ് എന്ന് വിശ്വസിക്കുന്നു. ഇതിന്റെ ആത്മാര്‍ത്ഥതയെ സംശയിക്കേണ്ടതില്ല. ഫലം സുവ്യക്തമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയത്തിന് ശേഷം ബൈഡനുമായി സംസാരിച്ചു. അദ്ദേഹത്തിന് അനുമോദനം കൈമാറി. തങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ബൈഡന്‍ നല്ല മനുഷ്യനാണ്. രാജ്യത്തെ ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ ഈ അവസരം വിനിയോഗിക്കണം- ബുഷ് പറഞ്ഞു.
റിപ്പബ്ലിക്കനായ ബുഷ് ബൈഡനെ അനുമോദിച്ച് രംഗത്തെത്തിയത് ട്രംപിന് തിരിച്ചടിയായി. നേരത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ സെന്‍ മിറ്റ് റോംനിയും ബൈഡനെയും വൈസ് പ്രസിഡണ്ട് ഹാരിസിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഇതുവരെ 290 ഇലക്ടോറല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. ട്രംപിന് കിട്ടിയത് 214ഉം. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.