X
    Categories: Newsworld

ജോര്‍ജ് ഫ്‌ലോയിഡിന്റെ കുടുംബത്തിന് 196 കോടി രൂപ നല്‍കി അമേരിക്ക

ന്യൂയോര്‍ക്ക്: പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ ബന്ധുക്കള്‍ക്ക് 2.7 കോടി ഡോളര്‍ (196 കോടി രൂപ) ഒത്തുതീര്‍പ്പു തുകയായി നല്‍കി. മിനയപ്പൊലിസ് സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വ്യാജനോട്ടുപയോഗിച്ചെന്ന് ആരോപിച്ച് പൊലീസുദ്യോഗസ്ഥന്‍ വാഹനത്തില്‍നിന്നു പിടിച്ചിറക്കി റോഡില്‍ കുനിച്ചുകിടത്തി ശ്വാസംമുട്ടിച്ചതിനെ തുടര്‍ന്നു ഫ്‌ലോയ്ഡ് (46) മരിച്ചത് അമേരിക്കയില്‍ പ്രക്ഷോഭക്കൊടുങ്കാറ്റുയര്‍ത്തിയിരുന്നു.

അനീതിക്കിരയായി കൊല്ലപ്പെട്ട കേസില്‍ യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയുടെ ഒത്തുതീര്‍പ്പാണിത്.2019 ല്‍ പൊലീസിന്റെ വെടിയേറ്റു ജസ്റ്റിന്‍ ഡാമന്‍ഡ് എന്ന വെളളക്കാരി കൊല്ലപ്പെട്ട കേസില്‍ മിനയപ്പൊലിസ് നഗരം 2 കോടി ഡോളര്‍ നല്‍കിയിരുന്നു.

 

web desk 1: