X

മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു


ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. മറവി രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1961ലും 68ലും ബോംബെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് പൊതു രംഗത്ത് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് സജീവമാകുന്നത്. 1969ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1973ല്‍ പാര്‍ട്ടി ചെയര്‍മാനായി. 1998-2004ലെ വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു ഫെര്‍ണാണ്ടസ്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു. 15-ാം ലോക്‌സബാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മുന്‍ കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈല കബീറാണ് ഭാര്യ. 1980കളില്‍ ഇരുവരും വേര്‍പിരിഞ്ഞു. സീന്‍ ഫെര്‍ണാണ്ടസ് മകനാണ്. പിന്നീട് ജയാ ജെയ്റ്റ്‌ലിയെ വിവാഹം ചെയ്ത അദ്ദേഹം 2010 മുതല്‍ മറവി രോഗത്തിന് ചികിത്സയിലായിരുന്നു.


chandrika: