റസാഖ് ഒരുമനയൂർ
അബുദാബി: വിവാഹത്തിനുമുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കിയതായി യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2025 ജനുവരി ഒന്നുമുതല്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ യുഎഇ പൗരന്മാര്‍ക്കും വിവാഹപൂര്‍വ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നിര്‍ബന്ധിത ജനിതക പരിശോധന ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്‌സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇമാറാത്തി കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല ആരോഗ്യവും ഉയര്‍ന്ന ജീവിത നിലവാരവും ഉറപ്പാക്കിക്കൊണ്ട് ഭാവി തലമുറയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു ള്ള ഈ തീരുമാനം രാജ്യത്തിന്റെ ആരോഗ്യ പരിപാലന മേഖലയിലെ ഒരു മാതൃകാപരമായ മാറ്റമായിരിക്കു മെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജനിതക രോഗ പ്രതിരോധത്തിനും പ്രത്യുല്‍പ്പാദന ഔഷധങ്ങള്‍ക്കുമായി ഹെല്‍ത്ത് കെയര്‍ കേഡറുകളും ഗവേഷണ ശേഷികളും വികസിപ്പിക്കുന്നതില്‍ യുഎഇയുടെ ആരോഗ്യ മേഖല ഇതിലൂടെ ആഗോള തലത്തില്‍ മുന്‍പന്തിയില്‍ എത്തുകയാണ്.
ജനിതക പരിശോധന നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ അധികാരികളുടെയും സഹകരണ ത്തോടെ ഒരു ഏകീകൃത ദേശീയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എമിറാറ്റികള്‍ക്കിടയിലെ ജനിതക രോഗങ്ങ ളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു സംയോജിത ദേശീയ ജനിതക ഡാറ്റാബേസ് കൂടി ഇതി ലൂടെ ഉണ്ടാക്കിയെടുക്കും.
യുഎഇ ശതാബ്ദി ദര്‍ശനം 2071-ന് അനുസൃതമായി, സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാന്‍ ഭാവി സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, ആരോഗ്യ സംരക്ഷണ മേഖലയില്‍ പരിവര്‍ത്തനാത്മകമായ മാറ്റത്തിന് ഇതിലുടെ സാധ്യമാകും. വിവാഹത്തിനു മുമ്പു ള്ള സ്‌ക്രീനിംഗ് പ്രക്രിയയുടെ ഭാഗമായി, ജനിതക പരിശോധന എന്നത് ഒരു പ്രതിരോധ ആരോഗ്യ നടപടി യാണ്.
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് അവര്‍ വഹിക്കാന്‍ സാധ്യതയുള്ള ജനിതകമാറ്റ ങ്ങള്‍ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. ജനിതക രോഗങ്ങള്‍ തടയുന്നതിനും പരിശോധനയിലുടെ കഴിയും.
840 ലധികം മെഡിക്കല്‍ അവസ്ഥകളുമായി ബന്ധപ്പെട്ട 570 ജീനുകള്‍ ഈ പരിശോധനയില്‍ ഉള്‍ പ്പെടുന്നു. ജനിതക രോഗങ്ങളുള്ള കുട്ടികളുണ്ടാകാനുള്ള സാധ്യത അറിയാനും കുടുംബജീവിതത്തിന് മു ന്‍കൂട്ടി തീരുമാനങ്ങളെടുക്കുവാനും ദമ്പതികള്‍ക്ക് കഴിയും.
ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ ആരോഗ്യവകുപ്പ്, അബുദാബി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ്, ദുബൈ ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ച് അക്കാദമിക്, മെഡിക്കല്‍, ടെക്നോളജിക്കല്‍ എന്നിവയുടെ സഹ കരണത്തോടെയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുക.