ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ വര്‍ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം 50 ശതമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പുതിയ വാഹനം വാങ്ങുന്നവര്‍ക്കും നിലവിലെ ഇന്‍ഷൂറന്‍സ് പുതുക്കുന്നവര്‍ക്കും വര്‍ധനവ് ബാധകമാണ്. ഇതോടെ ഇന്‍ഷൂറന്‍സ് പ്രീമിയം ചെലവ് കുത്തനെ കൂടും. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാക്കി കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വീണ്ടും പ്രിമീയം വര്‍ധിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മറ്റ് ഇന്‍ഷൂറന്‍സ് പോളിസികള്‍ പോലെ മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ഉണ്ടാവേണ്ട ഇന്‍ഷൂറന്‍സാണിത്.