1. ലോകത്തിലെ ഏറ്റവും വലിയ വളണ്ടിയര്‍ ഫോഴ്‌സ് ഇന്ത്യയുടേതാണ് – സ്വന്തം താല്‍പര്യപ്രകാരം സൈനിക ജീവിതം തെരഞ്ഞെടുത്തവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തിലാണെന്നര്‍ത്ഥം. സൈനികരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള പല രാജ്യങ്ങളിലും നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്.
2. ലോകമെമ്പാടും ഐക്യരാഷ്ട്ര സഭ നടത്തുന്ന സമാധാന ഉദ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കുചേരുന്ന സൈന്യം ഇന്ത്യയുടേതാണ്.
3. ലോകത്ത് വെറും മൂന്ന് കാവല്‍റി റെജിമെന്റുകള്‍ (കുതിരപ്പട) മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. അതിലൊന്ന് ഇന്ത്യയുടേതാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ 61-ാം കാവല്‍റി ലോകത്തെ ഏറ്റവും വലിയ കാവല്‍റി യൂണിറ്റാണ്.
4. ഭരണകൂടത്തെ അട്ടിമറിക്കുന്ന ഉദ്യമങ്ങളില്‍ ഇന്ത്യന്‍ സൈന്യം ഇതുവരെ പങ്കെടുത്തിട്ടില്ല. ഇന്ത്യന്‍ സൈന്യം ഒരു യുദ്ധവും തുടങ്ങിവെച്ചിട്ടില്ല.
5. ഉന്നത നിരപ്പിലുള്ള (ഹൈ ആള്‍ട്ടിറ്റിയൂഡ്) യുദ്ധമുഖങ്ങളില്‍ ഏറ്റവും മികച്ചത് ഇന്ത്യന്‍ സൈന്യമാണ്. മലനിരകളിലെ മികച്ച പ്രകടനവും ഇന്ത്യയുടേതു തന്നെ.
6. ഇന്ത്യയിലെ മിക്ക ഗവണ്‍മെന്റ് ജോലികളിലും ജാതി, മത അധിഷ്ഠിത സംവരണമുണ്ട്; എന്നാല്‍ സൈന്യത്തില്‍ അത് ഇല്ല. ശാരീരിക ക്ഷമതയടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിലെടുക്കാന്‍ പരിഗണിക്കുന്നത്.
7. 2013-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘ഓപറേഷന്‍ റാഹത്ത്’ ലോകത്തെ ഏറ്റവും വലിയ സിവിലിയന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നാണ്. 19,600 പേരെയാണ് വ്യോമ മാര്‍ഗം മാത്രം രക്ഷപ്പെടുത്തിയത്.
8. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള യുദ്ധഭൂമി ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സിയാച്ചിന്‍ മഞ്ഞു പ്രതലത്തിലുള്ള ഈ യുദ്ധമുഖം സമുദ്രനിരപ്പില്‍ നിന്ന് 5 കിലോമീറ്റര്‍ ഉയരെയാണ്.
9. ‘സ്വന്തത്തേക്കാള്‍ പ്രധാനം സേവനം’ എന്നതാണ് ഇന്ത്യന്‍ കാലാള്‍പ്പടയുടെ മുദ്രാവാക്യം. ‘സമുദ്രദേവന്‍ നമ്മെ അനുഗ്രഹിക്കട്ടെ’ എന്നത് നാവിക സേനയുടെയും ‘അഭിമാനത്തോടെ ആകാശം തൊടാം’ എന്നത് വ്യോമസേനയുടെയും മുദ്രാവാക്യമാണ്.
10. ഇന്ത്യന്‍ ആര്‍മിക്ക് 1,252,090 സജീവ അംഗങ്ങളും 1,155,000 റിസര്‍വ് അംഗങ്ങളും 136 വിമാനങ്ങളുമുണ്ട്.