X

അസമില്‍ മുസ്‌ലിംകര്‍ വര്‍ധിക്കുന്നു എന്ന കരസേനാ മേധാവിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ആള്‍ ഇന്ത്യ മുസ്ലിം മജ്‌ലിസെ മുഷാവറ

 

ന്യൂഡല്‍ഹി: അസ്സാമിലെ മുസ്ലിം ജനസംഖ്യ വര്‍ധനവ് ബംഗ്ലാദേശില്‍ നിന്നുള്ള നിയമ വിരുദ്ധ കുടിയേറ്റം കാരണമാണന്ന കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരവും ന്യായീകരണമില്ലാത്തതാണന്നും ഓള്‍ ഇന്ത്യ മജ്‌ലിസെ മുഷാവറ പ്രസിഡന്റ് നവീദ് അഹമദ് പ്രസ്താവനയില്‍ പറഞ്ഞു.

നിയമവിരുദ്ധ കുടിയേറ്റം അസ്സാമില്‍ വര്‍ധിക്കുന്നതിന് ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എഐ യുഡിഎഫ്) വളര്‍ച്ച തെളിവാണന്ന് ബുധനാഴ്ച്ച ദില്ലിയിലെ ഡി.ആര്‍. ഡി. യോ ഭവനില്‍ നടന്ന സെമിനാറില്‍ ബിപിന്‍ റാവത്ത് പ്രസ്താവിച്ചിരുന്നു. ബിജെപിയെക്കാള്‍ വളര്‍ച്ചാ നിരക്കുള്ള പാര്‍ട്ടിയാണ് എഐയുഡിഎഫ്. ഇതിന് കാരണം അനധികൃത കുടിയേറ്റമാണന്നായിരുന്നു കരസേന മേധാവിയുടെ പ്രസ്താവന.

അനധികൃത കുടിയേറ്റം പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കരസേനാ മേധാവി പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റത്തെ ഒരു പാര്‍ട്ടിയുടെ വളര്‍ച്ചയുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല, ഭരിക്കുന്ന പാര്‍ട്ടി കുടിയേറ്റത്തിന് വര്‍ഗീയ നിറം നല്‍കുന്ന നേരത്ത് കരസേന മേധാവി ഇത്തരം പ്രസ്താവനയിറക്കുന്നത് തെറ്റാണന്നും അത് പിന്‍വലിക്കണമെന്നും ആള്‍ ഇന്ത്യ മുസ്ലിം മജ്‌ലിസെ മുഷാവറ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

chandrika: