രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു. ദില്ലിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് അനില്‍ ചൗഹാന്‍ ചുമതല ഏറ്റെടുത്തത്. ഇതോടെ സര്‍ക്കാരിന്റെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും അനില്‍ ചൗഹാന്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.
രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് ഒമ്പത് മാസത്തിനു ശേഷമാണ് പുതിയ മേധാവിയെ നിയമിക്കുന്നത്. ഡിസംബറില്‍ കൂനുരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേര്‍ കൊല്ലപ്പെട്ടത്.