X

ചന്ദ്രനില്‍ അവസാനമായി കാലു കുത്തിയ ജീന്‍ സെര്‍നാന്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: ചന്ദ്രനില്‍ അവസാനമായി കാലു കുത്തിയ ബഹിരാകാശ സഞ്ചാരി ജീന്‍ സെര്‍ണാന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൂസ്റ്റണിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കുടുംബസുഹൃത്ത് മെലിസ്സ റെന്‍ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

അപ്പോളോ-17 ദൗത്യത്തിലുള്‍പ്പെട്ട് 1972ലാണ് സെര്‍നാന്‍ ചന്ദ്രനില്‍ കാലുകുത്തിയത്. ഡിസംബര്‍ 11ന് ടോറസ് ലിട്രോവ് എന്ന സ്ഥലത്താണ് ഹാരിസണ്‍ സ്മിത്ത്, റൊണാള്‍ഡ് ഇവാന്‍സ് എന്നിവര്‍ക്കൊപ്പം സെര്‍നാന്‍ ചന്ദ്രനിലിറങ്ങിയത്. ഭൗമോപഗ്രഹത്തിലെ അഗ്നിപര്‍വതങ്ങളെക്കുറിച്ച് പഠിക്കുന്നതിനായിരുന്നു മൂവര്‍ സംഘം ചന്ദ്രനിലെത്തിയത്.

chandrika: