X

ജെന്റര്‍ ന്യൂട്രാലിറ്റി; സര്‍ക്കാര്‍ തീരുമാനം മാറ്റിയത് നന്നായി;സാദിഖലി ശിഹാബ് തങ്ങള്‍

ലിംഗസമത്വത്തിന്റെ പേര് പറഞ്ഞ് കലാലയങ്ങളിലേക്ക് അരാജകത്വം ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ സമൂഹത്തിന്റൈ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം മാറ്റിയത് നന്നായി എന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഇത്തരം നിലപാടുകള്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് മുസ്ലിംലീഗും മതസംഘടനകളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലിംഗസമത്വത്തിന് പകരം ലിംഗനീതിക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന മുസ്ലിംലീഗ് നിലപാട് ഏറെ പ്രസക്തമാണ്. സാംസ്‌കാരികമായ ഉന്നത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കേരളീയ സമൂഹം ജാഗ്രതയോടെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരണം തുടരണം.- തങ്ങള്‍ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കാനെന്നും തങ്ങള്‍ പറഞ്ഞു.

Test User: