കഴിക്കുന്ന അളവിലല്ല, മദ്യമാണ് പ്രശ്‌നം; മദ്യപാനം ഏഴുതരം അര്‍ബുദത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന

മദ്യപാനം ഏഴുതരം അര്‍ബുദത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ അളവിലുള്ള മദ്യം എന്നതൊന്ന് ഇല്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്. മദ്യപാനം അര്‍ബുദസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും യൂറോപ്പില്‍ 200 ദശലക്ഷം ആളുകള്‍ മദ്യപാനം മൂലം അര്‍ബുദത്തിന് സാധ്യതയുള്ളവരാണെന്നും ആഗോള ആരോഗ്യ സ്ഥാപനമായ ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

വന്‍കുടലിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏറ്റവും സാധാരണമായ അര്‍ബുദ രോഗങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകളെങ്കിലും മദ്യപാനം വഴി ഉണ്ടാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. കഴിക്കുന്ന അളവ് കുറഞ്ഞാലും കൂടിയാലും മദ്യപാനം ക്യാന്‍സറിന് കാരണമായേക്കും. മദ്യത്തിന്റെ ആദ്യ തുള്ളി പോലും മദ്യപാനിയുടെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാം. അളവില്ലാതെ കുടിച്ചാല്‍ കൂടുതല്‍ ദോഷം ചെയ്യും എന്നു മാത്രം ഉറപ്പിച്ചു പറയാന്‍ കഴിയും.

webdesk13:
whatsapp
line