X
    Categories: gulfNews

യുഎഇയില്‍ ആശങ്ക അകലുന്നു; കോവിഡ് കേസുകളില്‍ കുറവ്

ദുബായ് : യുഎഇയില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 7531. തിങ്കളാഴ്ച 470 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 438 പേര്‍ രോഗമുക്തരാകുകയും ചെയ്തു. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 57,500 പുതിയ കോവിഡ് പരിശോധനയാണ് നടത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം പരിശോധനയുടെ എണ്ണം 7.5 ദശലക്ഷമായി ഉയര്‍ന്നു. 74454 കേസുകളാണ് രാജ്യത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 66533 പേര്‍ക്ക് രോഗം ഭേദമായി. 390 പേരാണ് മരണത്തിന് കീഴടങ്ങിയത്.

ഒമാനില്‍ 256 പേര്‍ക്കു കൂടി കോവിഡ്

മസ്‌കറ്റ് ഒമാനില്‍ 24 മണിക്കൂറിനിടെ 256 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം 87328 ആയി. 399 പേര്‍ക്ക് കൂടി രോഗം ഭേദമായി. 82805 പേരാണ് ഇതുവരെ രോഗമുക്തരായത്. ആറ് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 734 ആയി. 57 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 463 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 160 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

കുവൈത്തിലെ കോവിഡ് കേസുകള്‍ 90000 കടന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 90000 കടന്നു. തിങ്കളാഴ്ച 805 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 90387 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 516 പേര്‍ ഉള്‍പ്പെടെ 81,037 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 546 ആയി. ബാക്കി 8804 പേരാണ് ചികിത്സയിലുള്ളത്. 90 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4324 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. മൊത്തം പരിശോധനയുടെ എണ്ണം 648,051 ആയി.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തില്‍ ഓഗസ്റ്റ് 30ന് സര്‍ക്കാര്‍ ദേശീയ തലത്തില്‍ പ്രഖ്യാപിച്ചിരുന്ന ഭാഗിക നിരോധനാജ്ഞ എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍, വിവാഹം, മറ്റു സാമൂഹിക ഒത്തുചേരലുകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം തുടരും.

Test User: