ഇസ്രാഈൽ ആക്രമണത്തിൽ ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇതുവരെ 4237 കുട്ടികൾ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ദിവസവും ശരാശരി 134 കുട്ടികൾ കൊല്ലപ്പെടുന്നു. ഗാസയിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതമല്ലെന്നും ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രികളിൽ 40 ശതമാനവും ഇന്ധനം തീർന്ന് പ്രവർത്തനം നിർത്തി. ഏക വൈദ്യുതനിലയവും ആഴ്ചകൾക്കുമുമ്പ് അടച്ചു. യുഎൻ അഭയാർഥി കേന്ദ്രങ്ങളും സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളുമടക്കം ഇസ്രയേൽ ആക്രമണത്തിൽ തകർന്നു.തകർച്ചയുടെ വക്കിലാണ് ഗാസയെന്ന് യുഎൻ മനുഷ്യാവകാശ ഏജൻസി മുന്നറിയിപ്പ് നൽകി.
ഇസ്രാഈൽ ആക്രമണത്തിൽ ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന് യുഎൻ സെക്രട്ടറി ജനറൽ
Tags: palastineunderattack