X
    Categories: indiaNews

സ്വവർഗ വിവാഹങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രം

സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി തേടിയുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, വിഷയത്തിൽ അഭിപ്രായം തേടി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനെ എതിർക്കുന്ന കേന്ദ്രം, വിഷയത്തിൽ സംസ്ഥാനങ്ങളെ കക്ഷിയാക്കണമെന്ന് ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം കോടതി നിരസിച്ചതിന് പിന്നാലെ, സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താനും അവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് കോടതിയിൽ അവതരിപ്പിക്കാനും അനുവദിക്കണമെന്നും അതുവരെ വിഷയത്തിൽ നടപടികൾ മാറ്റിവയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിർണായക പങ്കാളികളാണെന്ന് കേന്ദ്രം വ്യക്തമാക്കി. സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം സംസ്ഥാനത്തിന്റെ നിയമനിർമ്മാണ പരിധിയിൽ വരുന്നതാണെന്നും അതിനാൽ, അവർ നടപടികളിൽ കക്ഷിയാകണമെന്നും കേന്ദ്രം വാദിച്ചു. സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി സംബന്ധിച്ച ചോദ്യത്തിൽ ഒരു സംയോജിത വീക്ഷണം അവതരിപ്പിക്കേണ്ടത് പ്രധാനമാണ്, കേന്ദ്രം വ്യക്തമാക്കി.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സബ്മിഷനുകൾക്ക് മറുപടിയായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എങ്ങനെയാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതിയോട് പറയാനാവില്ലെന്നും ഹർജിക്കാരുടെ വാദം കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.വാദങ്ങൾ സ്പെഷ്യൽ മാരേജ് ആക്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വ്യക്തിനിയമങ്ങളിലേക്ക് കടക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരും ഉൾപ്പെട്ട ബെഞ്ച് വ്യാഴാഴ്ച വരെ ഹർജിക്കാരുടെ വാദം കേൾക്കും.

webdesk15: