X

ആദ്യത്തെ കണ്‍മണിയുടെ വരവുംകാത്ത് സ്വവര്‍ഗദമ്പതിമാരായ അമിതും ആദ്യത്യയും

ആദ്യത്തെ കുട്ടിയെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യന്‍ സ്വവര്‍ഗ ദമ്പതിമ്മാര്‍. ആദ്യത്യ മദിരാജും അമിത്ഷായും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞുണ്ടാവാന്‍ പോകുന്ന കാര്യം അറിയിച്ചത്. സ്വവര്‍ഗ ദമ്പതിമാരായതിനാല്‍ വളരെ കഷ്ടപ്പെട്ടാണ് അണ്ഡദാതാവായ സ്ത്രിയെ കണ്ടെത്തിയതെന്നും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നതെന്നും ഇരുവരും അറിയിച്ചു. മൂന്നുവര്‍ഷം മുമ്പ് അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍വെച്ച് ഹിന്ദു ആചാരപ്രകാരമാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ആ സമയത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

webdesk14: