മർദ്ദിക്കുകയും, ജാതി അധിക്ഷേപം നടത്തുകയും ചെയ്തെന്ന കേസിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്ക് അനുകൂലമായി മൊഴി മാറ്റിയിട്ടില്ലെന്ന് പരാതിക്കാരിയായ എഐഎസ്എഫ് മുൻ നേതാവ് നിമിഷ രാജു. എംജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന സംഭവത്തിൽ പരാതിയിൽ നിന്ന് ഒരു ഘട്ടത്തിലും പിന്നോട്ടു പോയിട്ടില്ല. ജയിലിൽ കഴിയവെ പരീക്ഷ എഴുതാൻ ആർഷോ നൽകിയത് വ്യാജ സത്യവാങ്മൂലം ആണെന്നും, കേസ് അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും നിമിഷ ആരോപിക്കുന്നു.
ആർഷോക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നു. കൃത്യമായി മൊഴി നൽകിയിട്ടുണ്ട്. സാക്ഷികളായവരുടെ പേരുകൾ കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു. എന്നാൽ ആ സാക്ഷികളെയെല്ലാം മാറ്റി പൊലീസുകാരെ സാക്ഷികളാക്കിയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. യാതൊരു അഫിഡവിറ്റും കോടതിക്ക് മുമ്പിൽ സമർപ്പിച്ചിട്ടില്ല. കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ ഉള്ള എന്നെ പരിഗണിക്കാത്ത ഇടപടലുകളാണ് അവിടെ കണ്ടത്. മൊഴി കൊടുത്തവർ പൊലീസുമാരാണ്. അതിൽ തൃപ്തിയില്ല. കേസ് കോടതി ഡ്രോപ്പ് ചെയ്താൽ പോലും പ്രൊട്ടസ്റ്റ് കംപ്ലയിന്റിന് തയ്യാറാവുകയാണ്. അതിന്റെ ഡ്യോക്യുമെന്റ്സ്സിന് തയ്യാറാവുകയാണ്. പരാതിയുമായി ശക്തമായി മുന്നോട്ട് പോവും. നിമിഷ രാജു പറഞ്ഞു.