X

ഗൗരി ലങ്കേഷിനു ശേഷം ഹിന്ദുസേന വധിക്കാന്‍ പദ്ധതിയിട്ടത് എഴുത്തുകാരന്‍ കെ.എസ് ഭഗവാനെ

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ ഹിന്ദുസേന പ്രവര്‍ത്തകന്‍ കെ.ടി നവീന്‍കുമാര്‍ എഴുത്തുകാരന്‍ കെ.എസ് ഭഗവാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്.

ഗൗരി ലങ്കേഷിനെ വധിച്ച രീതിയില്‍ തൃപ്തരായ ഹിന്ദുസേന കെ.എസ് ഭഗവാനെ വധിക്കുന്നതിനും ഇയാളെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഭഗവാനെ വധിക്കാന്‍ തോക്കു സംഘടിപ്പിക്കുന്നതിന് ശ്രമം നടക്കുന്നതിനിടെയാണ് നവീന്‍കുമാര്‍ പിടിയിലായത്.

കെ.എസ് ഭഗവാന്‍

അതിനിടെ, ഗൗരി ലങ്കേഷിനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇയാളെ നാര്‍ക്കോ അനാലിസിസ് പരിശോധനക്കു വിധേയമാക്കാനും പൊലീസ് തീരുമാനിച്ചു.

നേരത്തെ നാര്‍ക്കോ അനാലിസിസ് പരിശോധനക്കു സമ്മതമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും മജിസ്‌ട്രേറ്റിനു മുമ്പാകെ സമ്മതമാണെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. ഗൂഢാലോചന തെളിയിക്കാനായാല്‍ കല്‍ബുര്‍ഗി, പന്‍സാരെ വധക്കേസുകളും തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

chandrika: