ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ഇന്റലിജന്‍സ് ഐ.ജി ബി.കെ സിങിന്റെ നേതൃത്വത്തില്‍ 21 അംഗ പ്രത്യേക സംഘം അന്വേഷണ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയും പറഞ്ഞു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഗവണ്‍മെന്റിന് തുറന്ന മനസ്സാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുരോഗമന ആശയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രമുഖര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ ഹെല്‍മറ്റ് ധരിച്ച് വീടിന്റെ ഗെയ്റ്റ് കടന്നെത്തി വെടിവെച്ച ഒരാളുടെ ദൃശ്യം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദഗ്ധ പരിശോധനക്കയച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കൂടുതല്‍ തെളിവു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു.