ഡ്യൂട്ടി സമയത്ത് ബാറില്‍ ഒത്തുകൂടി മദ്യപാനം, കൈക്കൂലി പങ്കിടല്‍; രജിസ്‌ട്രേഷന്‍ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടി സമയത്ത് ബാറില്‍ ഒത്തുകൂടി മദ്യപിക്കുകയും കൈക്കൂലി പങ്കിടുകയും ചെയ്യുന്നതിനിടെ വിജിലന്‍സ് പിടികൂടിയ സംഭവത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം ആറു പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര മധ്യ മേഖല രജിസ്‌ട്രേഷന്‍ ഡിഐജി എംസി സാബു, സബ് രജിസ്ട്രാര്‍മാരായ സിആര്‍ രജീഷ് , രാജേഷ് കെജി, അക്ബര്‍ പിഎം, രാജേഷ് കെ, ജയപ്രകാശ് എംആര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 33050 രൂപ കണ്ടെടുത്തിരുന്നു. തൃശൂരിലെ പ്രതിമാസ യോഗത്തിനു ശേഷം തൃശൂര്‍ അശോക ഹോട്ടലിലേക്ക് ഡിഐജി അടക്കമുള്ളവര്‍ എത്തുകയായിരുന്നു.

ബാര്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വരുന്ന സമയത്തായിരുന്നു ഇവരെ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ആറു പേരെയും കസ്റ്റഡിയിലെടുത്തു.

 

 

webdesk17:
whatsapp
line