ഛത്തീസ്ഗഡ്: ഭിലായിലെ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണം.
പ്ലാന്റിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൊലീസും അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള രക്ഷപ്രവര്‍ത്തകരും പ്ലാന്റിലേക്ക് എത്തിയിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.