തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആമായില്‍ അബ്ദുസ്സമദിന്റെ ഭാര്യ ഷെറിന്‍ ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ്്പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഉടന്‍തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരിച്ചത്.