X
    Categories: MoreViews

ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം വിഷമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

മുംബൈ: ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം വിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആര്‍.എസ്.എസ് നയം അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കുന്നത് ആര്‍.എസ്.എസിന്റെ വിഷലിപ്തമായ ആശയങ്ങളാണെന്നും ഖാര്‍ഗെ
പറഞ്ഞു.

ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്തിന് ആപത്താണ്. ഇത് അംഗീകരിക്കാനാവില്ല. ഈ നയത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആര്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ഒരൊറ്റ എന്‍.ജി.ഒക്ക് മാത്രമേ സ്ഥാനമുള്ളൂവെന്നും അത് ആര്‍.എസ്.എസ് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആര്‍.എസ്.എസ് ഒഴികെയുള്ള എല്ലാ എന്‍.ജി.ഒകളും അടച്ചുപൂട്ടി ആക്ടിവിസ്റ്റുകളെയെല്ലാം തടങ്കലിലാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: