ഇടുക്കിയില്‍ നിന്ന് മൂന്നു ലോറികളിലായി കൊണ്ടുവന്ന മാലിന്യം കളമശേരിയില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടയിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം സ്‌ക്വാഡ് പിടികൂടി.പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ നിറച്ചിരുന്ന വണ്ടിപ്പെരിയാറില്‍ നിന്ന് വന്ന ലോറികളാണ് കളമശേരിയിലെ പൊതു സ്ഥലത്ത് ആരും കാണാതെ മാലിന്യങ്ങൾ തള്ളാനുള്ള ശ്രമത്തിനിടയിൽ പിടിയിലായത്.മാലിന്യം കൊണ്ടുവരാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രി മുഴുവന്‍ കളമശേരിയില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.വാഹനങ്ങള്‍ പൊലീസിന് കൈമാറുമെന്ന് നഗരസഭ അറിയിച്ചു.മാലിന്യം തള്ളുന്ന വാഹനങ്ങള്‍ ചെറിയ പിഴ ഈടാക്കി പൊലീസ് വിട്ടു നല്‍കുന്നത് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവിലൂടെ മാത്രമേ ഇനി ഇത്തരം വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.