X

കോഴിക്കോട് ഞെളിയന്‍ പറമ്പിലെ മാലിന്യസംസ്‌കരണം; വീണ്ടും സോണ്ടക്ക് കരാര്‍ നീട്ടി നല്‍കി

കോഴിക്കോട് ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്‌കരണത്തിനുള്ള കരാര്‍ കാലാവധി വീണ്ടും നീട്ടി കൊടുത്തു. മുപ്പത് ദിവസത്തിനുള്ളില്‍ മാലിന്യം നീക്കം പൂര്‍ത്തിയാക്കണമെന്ന് കരാറിലുണ്ട്. അല്ലാത്ത പക്ഷം കോര്‍പറേഷന്‍ നിശ്ചയിക്കുന്ന പിഴയടക്കേണ്ടി വരും.

മാലിന്യനീക്കത്തിലെ വീഴ്ചയെ തുടര്‍ന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ പോലുള്ളവ കോര്‍പ്പറേഷന് വിധിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിയും സോണ്ട കമ്പനിയായിരിക്കും. ഇത്തരം ഉപാധികളോടെയാണ് സോണ്ടക്ക് കരാര്‍ പുതുക്കി നല്‍കിയത്.

അതേ സമയം, വീണ്ടും സോണ്ടക്ക് കരാര്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. സോണ്ടക്ക് കരാര്‍ നീട്ടി നല്‍കരുതെന്നും അവരുമായുള്ള എല്ലാ കരാര്‍ ഒഴിവാക്കണമെന്നായിരുന്നു യു.ഡി.എഫിന്റെ ആവശ്യം. ഇത്ര കാലമായി ഒരു പ്രവര്‍ത്തിയും നടത്താത്ത സോണ്ട 30 ദിവസത്തിനുള്ളില്‍ മാലിന്യം നീക്കം ചെയ്യുമോയെന്ന സംശയം യു.ഡി.എഫ് ഉന്നയിച്ചു.

webdesk13: