കൊച്ചിയില്‍ പകര്‍ച്ചവ്യാധി ഭീഷണിയില്ലെന്ന് ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്. കെട്ടിക്കിടന്ന മാലിന്യം വലിയ അളവില്‍ നീക്കം ചെയ്തു. നിലനില്‍ക്കുന്ന സംവിധാനത്തില്‍ നിന്നുള്ള മാറ്റത്തിന്റെ കാലമാണിത്. ഇതിനു ജനപിന്തുണ വേണമെന്നും കലക്ടര്‍ പറഞ്ഞു.
അതേസമയം, കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തില്‍ പൂര്‍ണതോതിലുള്ള പരിഹാരം വൈകുമെന്നും കലക്ടര്‍ വ്യക്തമാക്കി. നിലിവിലെ പ്രതിസന്ധി മറികടക്കാന്‍ കോര്‍പറേഷനിലെ ജൈവമാലിന്യം രണ്ടുമാസത്തേക്കു കൂടി ബ്രഹ്മപുരം മാലിന്യസംസ്‌കാരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. മഴക്കാലം ആരംഭിക്കുകയും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള ജൈവമാലിന്യ നീക്കം പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള കാലതാമസവും പരിഗണിച്ചാണ് തീരുമാനമെന്നും കലക്ടര്‍ വ്യക്തമാക്കി.