ഗുജറാത്തില്‍ നടക്കുന്ന ഗര്‍ബ ആഘോഷങ്ങളില്‍ 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് 10 പേര്‍. 13 വയസുകാരനുള്‍പ്പെടെ വിവിധ പ്രായത്തിലുള്ളവരാണ് മരണപ്പെട്ടവരെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ഗര്‍ബ ആഘോഷത്തിനിടെ 24കാരന്‍ കുഴഞ്ഞുവീണിരുന്നു. സമാന രീതിയില്‍ കപഡ്വഞ്ചില്‍ 17കാരനും ഗര്‍ബ ആഘോഷത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നവരാത്രിയുടെ ആദ്യ 6 ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി 108 എമര്‍ജന്‍സി ആംബുലന്‍സ് സേവനങ്ങളിലേക്ക് 521 ഫോണ്‍ കോളുകളാണ് ലഭിച്ചത്. ശ്വാസതടസമെന്ന് പേരില്‍ 608 കോളുകളും ലഭിച്ചിരുന്നുവെന്നും ഇവയെല്ലാം വൈകീട്ട് ആറു മണി മുതല്‍ പുലര്‍ച്ചെ 2 വരെ വന്ന് കോളുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം പ്രകടമായതോടെ ഗര്‍ബ വേദികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേദികളില്‍ ഡോക്ടര്‍മാരെയും ആംബുലന്‍സുകളും നിര്‍ത്തി പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. ജീവനക്കാര്‍ക്ക് ഇജഞ പരിശീലനം നല്‍കാനും പങ്കെടുക്കുന്നവര്‍ക്ക് മതിയായ ജലലഭ്യത ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.