X
    Categories: indiaNews

സ്‌കൂളില്‍ ഗണപതി പൂജ; കര്‍ണാടകയില്‍ വിവാദം

മംഗളൂരു: കര്‍ണാടകയിലെ ബണ്ട്‌വാള്‍ പഡിബാഗിലുവിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് മുറിയില്‍ ഗണപതി പൂജ. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ വികസന കമ്മിറ്റി പ്രസിഡന്റിനോട് സംഭവത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കഴിഞ്ഞ 15 വര്‍ഷമായി സ്‌കൂളില്‍ ഗണപതി പൂജ നടത്താറുണ്ടെന്നുമാണ് സ്‌കൂള്‍ വികസന കമ്മിറ്റി പറയുന്നത്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇതിനെ എതിര്‍ത്തിട്ടുമില്ല. എന്നാല്‍, വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ വികസന സമിതി പ്രസിഡന്റ് ബാലകൃഷ്ണ കാരന്തിനെ ചോദ്യം ചെയ്യുകയുണ്ടായി. വര്‍ഷങ്ങളായി തുടരുന്ന പൂജയ്‌ക്കെതിരെയാണ് പുതിയ ആരോപണം.

ഇപ്പോഴത്തേത് അനാവശ്യ വിവാദമെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെയും കോടതിയുടെയും ഉത്തരവുകള്‍ പാലിക്കേണ്ടതുണ്ട്. ഒരു തരത്തിലുള്ള മതപരമായ ചടങ്ങുകളും പാടില്ലെന്നും സംഭവത്തോട് പ്രതികരിച്ച് ഡിഡിപിഐ സുധാകര്‍ പറഞ്ഞു.

Chandrika Web: