സിപിഎം എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്: ‘ദേഹോപദ്രവത്തില്‍ ഭയന്നാണ് മകന്‍ കുറ്റം സമ്മതിച്ചതെന്ന് യു. പ്രതിഭ

മകനെതിരെയുള്ള കഞ്ചാവ് കേസില്‍ കായംകുളം എം.എല്‍.എ യു പ്രതിഭയുടെ മൊഴി രേഖപ്പെടുത്തി എക്‌സൈസ്. ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് അശോക് കുമാറാണ് യു പ്രതിഭയുടെയും മകന്റേയും മൊഴി രേഖപ്പെടുത്തിയത്. മകനെ എക്‌സൈസ് സംഘം ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ഭയന്നാണ് മകന്‍ കുറ്റം സമ്മതിച്ചതെന്നും യു പ്രതിഭ മൊഴി നല്‍കി. എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി.

കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തത് കഴിഞ്ഞ നവംബറിലാണ്. എന്നാല്‍ മകനെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എംഎല്‍എ.

ഇത് സംബന്ധിച്ച് സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്‌സൈസ് വകുപ്പ് മന്ത്രിക്കും യു പ്രതിഭ പരാതി നല്‍കുകയായിരുന്നു. അതേസമയം കേസെടുത്ത എക്‌സൈസ് ഓഫീസറെ മേലോദ്യാഗസ്ഥര്‍ വിളിപ്പിച്ചിരുന്നു.

webdesk13:
whatsapp
line