എറണാകുളത്ത് വിവിധയിടങ്ങളില്‍ വീണ്ടും കഞ്ചാവ് വേട്ട

എറണാകുളത്ത് വിവിധയിടങ്ങളില്‍ വീണ്ടും കഞ്ചാവ് വേട്ട. ആലുവ ദേശം പുറയാര്‍ ഗേറ്റില്‍ നിന്നും കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി ദീപക്കിനെയാണ് 1.038 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്.

അതേ സമയം, മാഞ്ഞാലിയില്‍ നിന്ന് 1.250 കിലോ കഞ്ചാവുമായി നീലു ദ്വൈരി എന്ന ഒഡീഷ സ്വദേശി പിടിയിലായി. കൂട്ടാളിയായ മറ്റൊരു ഒഡീഷ സ്വദേശി സിദ്ധാന്ത മുതിലി എക്‌സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. താമരശ്ശേരിയിലും എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്തഫിറ്റെമിനും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. 636 മില്ലിഗ്രാം മെത്തഫിറ്റെമിന്‍ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് റമീസ്, സിദ്ദീഖ് എന്നിവര്‍ പിടിയിലായി.

webdesk18:
whatsapp
line