കഞ്ചാവ് കടത്ത്: കൊച്ചിയില്‍ സിനിമാനടന്‍ അറസ്റ്റില്‍

കൊച്ചി: കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സിനിമാ നടനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് എക്‌സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി വിശാല്‍ വര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിനിമാ ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെകുറിച്ച് ലഭിച്ച പരാതിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.

chandrika:
whatsapp
line