കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതി ആകാശ് റിമാന്‍ഡില്‍. ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്‌ക്കെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആകാശ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന ആളാണെന്നും കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആകാശിന്റെ മുറിയില്‍ നിന്ന് ഒരു കിലോ 900 ഗ്രാം കഞ്ചാവും ഇത് തൂക്കി നല്‍കാന്‍ ഉപയോഗിച്ച ത്രാസും പൊലീസ് പിടികൂടിയിരുന്നു
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. സംഭവത്തില്‍ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എഫ്‌ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവും പിടിച്ചെടുത്തത്.