X

പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​ലീ​സി​നെ​യും യാ​ത്ര​ക്കാ​രെ​യും ഏ​റെ​നേ​രം മു​ൾ​മു​ന​യി​ൽ നി​ർ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഗു​ണ്ടാ​സം​ഘം അ​റ​സ്റ്റി​ൽ. കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജി​തി​ൻ റൊ​സാ​രി​യോ (29), അ​ക്ഷ​യ് (27) എ​ന്നി​വ​രെ​യാ​ണ് ക​സ​ബ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട അ​ക്ഷ​യ് കാ​പ്പ കേ​സ് പ്ര​തി കൂ​ടി​യാ​ണ്. ല​ഹ​രി​മ​രു​ന്ന് ഉ​ൾ​പ്പെ​​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജി​തി​ൻ. പാ​ള​യം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റും ബ​സ് സ്റ്റാ​ൻ​ഡും കേ​ന്ദ്രീ​ക​രി​ച്ച് ഗു​ണ്ടാ​സം​ഘ​ങ്ങ​ളും ല​ഹ​രി​മ​രു​ന്നു സം​ഘ​ങ്ങ​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​മ്പ​ടി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ക​സ​ബ പൊ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ബ​സ് സ്റ്റാ​ൻ​ഡി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​ക​ളെ ക​സ​ബ എ​സ്.​ഐ ജ​ഗ​ൻ മോ​ഹ​ൻ ദ​ത്തും ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മി​ച്ചു. ഇ​രു​വ​രെ​യും പി​ന്നീ​ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

webdesk13: