മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ ഡേയെ (ജ്യോതിര്‍മയി ഡേ) വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കുറ്റക്കാരനാണെന്ന് കോടതി.
മുംബൈ സിബിഐ പ്രത്യേക കോടതിയാണ് രാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡേയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ നിയോഗിച്ചത് രാജനാണെന്ന് കോടതി കണ്ടെത്തി. അഞ്ചു ലക്ഷം രൂപക്കാണ് കൊലയാളിയെ രാജന്‍ ദൗത്യം ഏല്‍പ്പിച്ചത്.
കേസിലെ കൂട്ടുപ്രതികളായ മാധ്യമപ്രവര്‍ത്തകന്‍ ജിഗ്ന വോറയെ കുറ്റവിമുക്തയാക്കി. ഡേ കൊല്ലപ്പെട്ട് ഏഴു വര്‍ഷത്തിനു ശേഷമാണ് വിധി പ്രസ്താവിച്ചത്.
മിഡ്-ഡേ സായാഹ്ന ദിനപത്രത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്ററായിരുന്ന ഡേ, 2011 ജൂണ്‍ 11നാണ് കൊല്ലപ്പെട്ടത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡേയെ കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് ചൂണ്ടിക്കാണിച്ചത് വോറയാണ് എന്നായിരുന്നു പൊലീസ് വാദം.