തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം.തിരുവനന്തപുരം വെങ്ങാനൂരില്‍ വെണ്ണിയൂര്‍ സ്വദേശി ഷിജിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്.നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ഉള്‍പ്പടെ ആക്രമിച്ചു.ഷിജിനെയും ഭാര്യയെയും മര്‍ദ്ദിച്ചു. കമ്പി വടി കൊണ്ട് ഷിജിന്റെ കാല്‍ പരിക്കേല്‍പ്പിച്ചു.
സംഭവത്തിനിടെ നാലു പവന്റെ സ്വര്‍ണവും കവര്‍ന്നതായി പറയുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പൊലീസ് അന്വേഷണം ആരംഭിച്ചു.