പാറ്റ്‌ന: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് രംഗത്തെത്തി. യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം, എവിടെ വെച്ചാണ് ദൃശ്യം പകര്‍ത്തിയതെന്ന് വ്യക്തമല്ല. പ്രതികളെയും തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെയാണ് പൊതുജനത്തിന്റെ സഹായം തേടിയത്. ഇതുവരെ ആരും ഇത് സംബന്ധിച്ച് പരാതിയോ, മറ്റ് വിവരങ്ങളോ നല്‍കിയിട്ടുമില്ല.
ബിഹാറിലെ മഗധ, ഗയ എന്നിവിടങ്ങളിലെ ആളുകളുടെ സംസാര ഭാഷയാണ് വീഡിയോയിലും ഉളളത്. ഈ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വീഡിയോയില്‍ അഞ്ച് പേരുടെ മുഖചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കേസന്വേഷിക്കുന്ന പൊലീസ് സംഘത്തെ സഹായിക്കാന്‍ സി.ഐ.ഡി വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.