X

മൂന്ന് പേരുടെ തലയറുത്ത് ഗുണ്ടാ നേതാവ് പ്രദര്‍ശനത്തിന് വെച്ചു; അതേ സ്ഥലത്ത് കൊന്ന് പക വീട്ടി മറുപടി

ചെന്നൈ: മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ പാളത്തില്‍ പ്രദര്‍ശനത്തിന് വച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. തമിഴ്‌നാട് തിരുവെള്ളൂര്‍ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ ജനുവരിയിലാണ് തമിഴ്‌നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നു കോളേജ് വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേരെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തി.

അരിശം തീരാതിരുന്ന അക്രമി സംഘം മൂന്ന് പേരുടെയും തലയറുത്തെടുത്തു ന്യൂ ഗിമടിപൂണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍ പ്രദര്‍ശിപ്പിച്ചു. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ഗുണ്ടാ നേതാവ് മാധവന്‍ എന്നയാള്‍ക്കാണ് എതിരാളി സംഘം അതേ രീതിയില്‍ മറുപടി കൊടുത്തത്. മാധവന്‍ ലോക്ഡൗണിന് തൊട്ടു മുന്‍പാണ് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയത്.
കഴിഞ്ഞ ആഴ്ച ഗ്രാമത്തില്‍ എത്തി. ഇന്നലെ രാവിലെ റെയില്‍വേ സ്‌റ്റേഷന്‍ സമീപത്തെ യൂക്കാലിപ്സ്റ്റ് തോട്ടത്തില്‍ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് സംബന്ധിച്ചു നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തു എത്തി നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ടത് മാധവന്‍ ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടു കിലോമീറ്റര്‍ അകലെ റെയില്‍വേ പാളത്തില്‍ നിന്നുമാണ് ശിരസ് കണ്ടെത്തിയത്.

 

Test User: