X

‘രാജിവെക്കാനൊക്കെ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ല’; പാര്‍വതിക്കെതിരെ ഗണേഷ് കുമാര്‍

കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ വിമര്‍ശനവുമായി നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍. രാജിവെക്കാനൊക്കെ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ ഗണേഷ് കുമാര്‍ കൊറോണ കാലത്ത് ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതുമെന്നും പറഞ്ഞു. രാജിവെച്ച പാര്‍വ്വതിക്കു നേരെയുള്ള ഗണേഷിന്റെ ഒളിയമ്പായിരുന്നു ഇത്.

രാജിവെക്കാനൊക്കെ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ല. ‘കൊറോണയുടെ കാലമൊക്കെയല്ലേ. വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ’ നടി പാര്‍വതി രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗണേഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

നടി ഭാവനയെ കുറിച്ച് ‘അമ്മ’ ഭാരവാഹി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വതി ‘അമ്മ’യില്‍ നിന്ന് രാജി വെച്ചത്. ‘അമ്മ’ സംഘടന എടുക്കാന്‍ പോകുന്ന സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ മറുപടി ഇല്ല എന്നായിരുന്നു.മരിച്ചു പോയൊരാളെ പോലെയാണ് ഭാവന എന്നായിരുന്നു ഇടവേള ബാബുവിന്റെ പരാമര്‍ശം.

chandrika: