X
    Categories: indiaNews

ഗണേശ ചതുര്‍ഥി ഈദ്ഗാഹില്‍ നടത്താനാകില്ല; അനുമതി നിഷേധിച്ച് സുപ്രീംകോടതി

ബാംഗ്ലൂരുവിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ് ചതുര്‍ത്ഥി നടത്താനാകില്ലെന്ന് സുപ്രീംകോടതി. തല്‍സ്ഥിതി തുടരാനും പൂജ മറ്റൊരിടത്ത് നടത്താനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കര്‍ണാടക ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിട്ടത്.

ബാംഗ്ലൂരു ഈദ് ഗാഹ് മൈതാനത്ത് ഗണേശ് ചതുര്‍ത്ഥി ആഘോഷത്തിനാണ് ബാംഗ്ലൂര്‍ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡാണ്  ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.

Test User: