X

ഗണേശ് ചതുര്‍ഥി ഘോഷയാത്ര: ഹൈദരാബാദില്‍ പള്ളികള്‍ വെള്ളത്തുണിയിട്ട് മറച്ച് അധികൃതര്‍

ഗണേശ ചതുര്‍ഥി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിലെ പള്ളികള്‍ വെള്ളത്തുണി കൊണ്ട് മറച്ച് അധികൃതര്‍. സെപ്തംബര്‍ 17ന് ഘോഷയാത്ര നടക്കുന്നതിന് മുന്നോടിയായാണ് നീക്കം. സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം.

ഹൈദരാബാദ് പൊലീസിനോട് വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് നീക്കങ്ങളെല്ലാം പുരോഗമിക്കുന്നത്. നാംപള്ളിയിലെ ഏക് മിനാര്‍ മസ്ജിദ്, മോസംജാഹിയിലെ മസ്ജിദ് ഇ മെഹബൂബ്, സിദിയംബര്‍ ബസാറിലെ ജാമിയ മസ്ജിദ് എന്നിവയെല്ലാമാണ് വെള്ളത്തുണി കൊണ്ട് മറച്ച പള്ളികളില്‍ ചിലത്.

അതേസമയം, ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പള്ളികള്‍ വെള്ളത്തുണി കൊണ്ട് മറച്ച സംഭവത്തില്‍ വിമര്‍ശനവും ശക്തമാവുന്നുണ്ട്. സംഘര്‍ഷമുണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ പള്ളികള്‍ മറക്കുന്നതെന്ന് വിശദീകരണമുണ്ടെങ്കിലും വലിയ രീതിയില്‍ മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണ് നീക്കമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന വിമര്‍ശനവും ശക്തമായിട്ടുണ്ട്. ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് ഹൈദരാബാദില്‍ നടക്കുന്നത്. കുളങ്ങളും കൃത്രിമമായി നിര്‍മിച്ച ജലാശയങ്ങളുമെല്ലാം ഗണേശ വിഗ്രഹനിമഞ്ജനത്തിനായി ഒരുക്കിയിട്ടുണ്ട്.

webdesk13: