നടിക്കുനേരെയുള്ള ആക്രമണം;’ പ്രതി ദൈവമാണെങ്കിലും പിടികൂടും’; മന്ത്രി ബാലന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഏ.കെ ബാലനും ഗണേഷ്‌കുമാര്‍ എം.എല്‍.എയും. സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ഏ.കെ ബാലന്‍ പറഞ്ഞു. സിനിമയില്‍ നിലയുറപ്പിക്കാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ ചിലതരത്തിലുള്ള മോശം പ്രവണതകളുണ്ടെന്നും അതെല്ലാം അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റം ചെയ്തത് ദൈവമാണെങ്കിലും പ്രതിയെ പിടികൂടും. ഇവര്‍ക്ക് വസ്തു ഇടപാടുകാരുമായും ബന്ധമുണ്ട്. പുറത്തുപറയാനാവാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ട്. മുമ്പും സ്ത്രീകള്‍ക്കുനേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതെല്ലാം മുഖ്യമന്ത്രിയോട് വിശദീകരിക്കുമെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് മഞ്ജുവാര്യര്‍ ആവര്‍ത്തിച്ചു. ആക്രമണം യാദൃശ്ചികമല്ല. പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും ഗൂഢാലോചനക്കുപിന്നിലാരെന്നാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

chandrika:
whatsapp
line