X
    Categories: indiaNews

ഗാന്ധിജിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ സൽപുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ; മന്ത്രി പുകഴ്ത്തുന്നത് ഇന്ത്യയിലെ ആദ്യത്തെ ഭീകരനെയെന്ന് കോൺഗ്രസ്

ഗാന്ധിജിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ സൽപുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ദന്തേവാഡയിൽ നടത്തിയ പ്രസംഗത്തിലാണ് ഗിരിരാജ് സിങിന്റെ പ്രസ്താവന.”അദ്ദേഹം ഗാന്ധിയുടെ ഘാതകനാണെങ്കിൽ പോലും ഇന്ത്യയുടെ സൽപുത്രനാണ്. ഇന്ത്യയിലാണ് അദ്ദേഹം ജനിച്ചത്, ഔറംഗസേബിനെയും ബാബറിനെയും പോലെ അധിനിവേശക്കാരനായിരുന്നില്ല.
കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരനായ ഗോഡ്‌സെയെയാണ് ബി.ജെ.പി നേതാവ് മഹത്വവത്കരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.മന്ത്രിയുടെ പ്രസ്താവനയോട് ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്രത്തോളം യോജിക്കുന്നുവെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

webdesk15: