കോഴിക്കോട്; മഹാത്മാഗാന്ധിജി ആദ്യമായി കേരളത്തില്‍ കാലുകുത്തിയിട്ട് ഇന്നേക്ക് 100 വര്‍ഷം തികയുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റേയും ഖിലാഫത്തിന്റേയും മുദ്രാവാക്യമുയര്‍ത്തി ഗാന്ധിജി ആദ്യമായി കോഴിക്കോടാണ് എത്തിയത്. 1920 ആഗസ്റ്റ് 18 നായിരുന്നു ആദ്യ സന്ദര്‍ശനം.
തുര്‍ക്കി സുല്‍ത്താനെതിരെ ബ്രിട്ടീഷുകാര്‍ നടത്തിയ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ നടന്ന സമരമാണ് ഖിലാഫത്ത്. ഈ സമരത്തിന് പിന്തുണയുമായി ഇന്ത്യയിലെല്ലായിടത്തും യാത്ര ചെയ്യുന്നതിനിടയിലാണ് മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തുന്നത്. ഗാന്ധിജിയും ഖിലാഫത്ത് നേതാാവ് ഷൗക്കത്തലിയും 1920 ആഗസ്റ്റ് 18 ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് തീവണ്ടിമാാര്‍ഗ്ഗം കോഴിക്കോടെത്തി. 2.30 ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലിറങ്ങി. വൈകുന്നേരം 6.30 ന് കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ ഗാന്ധിജി പ്രസംഗിച്ചു. ഇന്ത്യാഗവണ്‍മെന്റും ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യയോട് ഇരട്ടത്തെറ്റ് കാണിച്ചിരിക്കുകയാണെന്ന് ഗാന്ധിജി പറഞ്ഞു.
അയിത്തത്തിനെതിരെ വൈക്കത്്ത് ആരംഭിച്ച സത്യാഗ്രഹസമരത്തിന് നേരിട്ട് പിന്തുണ അറിയിക്കാനും ആവേശം നല്‍കാനുമാണ് രണ്ടാംതവണ ഗാന്ധിജി കേരളത്തിലെത്തിയത്. മാര്‍ച്ച് എട്ടിന് മദ്രാസില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗം ഒലവക്കോട്-ഒറ്റപ്പാലം വഴി ഗാന്ധിജി ഷൊര്‍ണ്ണൂരില്‍ എത്തി. അവിടെ നിന്ന് തീവണ്ടി മാര്‍ഗ്ഗം തന്നെ കൊച്ചിയിലെത്തി. ഇതിനിടെ തൃശൂരില്‍വെച്ച് ഗാന്ധിജി സ്റ്റേഷന് പുറത്തെത്തി ആളുകളോട് സംസാരിച്ചു. എറണാംകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഹുസൂര്‍ ബോട്ടുജെട്ടിയിലെത്തിയ ഗാന്ധിജി മട്ടാഞ്ചേരിയിലേക്ക് പോയി. മട്ടാഞ്ചേരിയില്‍ ഗുജറാത്തികളുടെ നേതതൃത്വത്തില്‍ സംസാരിച്ചു. മാര്‍ച്ച് ഒമ്പതിന് തിങ്കളാഴ്ച്ച ഗാന്ധിജി മൗനവ്രതത്തിലായിരുന്നു. അന്ന് വൈകുന്നേരം ഗാാന്ധിജി വൈക്കത്തേക്ക് പുറപ്പെട്ടു.