Connect with us

kerala

ഗാന്ധിജി കേരളത്തില്‍ കാലുകുത്തിയിട്ട് ഇന്നേക്ക് 100 വര്‍ഷം

Published

on

കോഴിക്കോട്; മഹാത്മാഗാന്ധിജി ആദ്യമായി കേരളത്തില്‍ കാലുകുത്തിയിട്ട് ഇന്നേക്ക് 100 വര്‍ഷം തികയുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റേയും ഖിലാഫത്തിന്റേയും മുദ്രാവാക്യമുയര്‍ത്തി ഗാന്ധിജി ആദ്യമായി കോഴിക്കോടാണ് എത്തിയത്. 1920 ആഗസ്റ്റ് 18 നായിരുന്നു ആദ്യ സന്ദര്‍ശനം.

തുര്‍ക്കി സുല്‍ത്താനെതിരെ ബ്രിട്ടീഷുകാര്‍ നടത്തിയ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ നടന്ന സമരമാണ് ഖിലാഫത്ത്. ഈ സമരത്തിന് പിന്തുണയുമായി ഇന്ത്യയിലെല്ലായിടത്തും യാത്ര ചെയ്യുന്നതിനിടയിലാണ് മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തുന്നത്. ഗാന്ധിജിയും ഖിലാഫത്ത് നേതാാവ് ഷൗക്കത്തലിയും 1920 ആഗസ്റ്റ് 18 ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് തീവണ്ടിമാാര്‍ഗ്ഗം കോഴിക്കോടെത്തി. 2.30 ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലിറങ്ങി. വൈകുന്നേരം 6.30 ന് കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ ഗാന്ധിജി പ്രസംഗിച്ചു. ഇന്ത്യാഗവണ്‍മെന്റും ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യയോട് ഇരട്ടത്തെറ്റ് കാണിച്ചിരിക്കുകയാണെന്ന് ഗാന്ധിജി പറഞ്ഞു.

അയിത്തത്തിനെതിരെ വൈക്കത്്ത് ആരംഭിച്ച സത്യാഗ്രഹസമരത്തിന് നേരിട്ട് പിന്തുണ അറിയിക്കാനും ആവേശം നല്‍കാനുമാണ് രണ്ടാംതവണ ഗാന്ധിജി കേരളത്തിലെത്തിയത്. മാര്‍ച്ച് എട്ടിന് മദ്രാസില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗം ഒലവക്കോട്-ഒറ്റപ്പാലം വഴി ഗാന്ധിജി ഷൊര്‍ണ്ണൂരില്‍ എത്തി. അവിടെ നിന്ന് തീവണ്ടി മാര്‍ഗ്ഗം തന്നെ കൊച്ചിയിലെത്തി. ഇതിനിടെ തൃശൂരില്‍വെച്ച് ഗാന്ധിജി സ്റ്റേഷന് പുറത്തെത്തി ആളുകളോട് സംസാരിച്ചു. എറണാംകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഹുസൂര്‍ ബോട്ടുജെട്ടിയിലെത്തിയ ഗാന്ധിജി മട്ടാഞ്ചേരിയിലേക്ക് പോയി. മട്ടാഞ്ചേരിയില്‍ ഗുജറാത്തികളുടെ നേതതൃത്വത്തില്‍ സംസാരിച്ചു. മാര്‍ച്ച് ഒമ്പതിന് തിങ്കളാഴ്ച്ച ഗാന്ധിജി മൗനവ്രതത്തിലായിരുന്നു. അന്ന് വൈകുന്നേരം ഗാാന്ധിജി വൈക്കത്തേക്ക് പുറപ്പെട്ടു.

 

kerala

പാലക്കാട് ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച് കയറി; ഒരു മരണം

അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസില്‍ എന്ന യുവാവാണ് മരിച്ചത്

Published

on

പാലക്കാട് യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച് കയറി ഒരു മരണം. പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന് ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസില്‍ എന്ന യുവാവാണ് മരിച്ചത്. സുഹൃത്തുക്കളായ മറ്റു നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മാങ്ങോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാലില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വച്ച് യുവാക്കള്‍ ചായ കുടിക്കുന്നതിന് വേണ്ടി ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. നാല് മലയാളികളും ഒരു കര്‍ണാടക സ്വദേശിയുമായിരുന്നു യുവാക്കളുടെ സംഘത്തിലുണ്ടായിരുന്നത്.

Continue Reading

kerala

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി; പരമാവധി നിയമനങ്ങള്‍ നടത്തിയെന്ന് വാദം

അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ വിഷയത്തില്‍ അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭായോഗത്തില്‍ ആയിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ, എന്നാല്‍ ഒഴിവ് മുഴുവന്‍ കണക്കാക്കി നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.

570 ഒഴിവുകള്‍ നിലനില്‍ക്കെ 292 നിയമനങ്ങള്‍ മാത്രം നടത്തിയുള്ളുവെന്നും മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

Continue Reading

kerala

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്

മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

Published

on

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്. ഇത്തരത്തില്‍ മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ കൂടിവരികയാണെന്നും ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികളാണ് ലഭിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ അഞ്ഞുറിനടുത്ത് കുടുംബപ്രശ്‌നങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രണ്ടുമാസം മുമ്പ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി മരിച്ച അഭിഭാഷക ജിസ്‌മോള്‍ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി തങ്ങളെ വന്നുകണ്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അദ്ദേഹം കുറിച്ചു.

 

Continue Reading

Trending