ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനമായി ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ പുരസ്‌കാരം. രത്തന്‍ ചന്ദ്ര ഖര്‍, ഹിരാഭായ് ലോബി, മുനിശ്വര്‍ ചന്ദേര്‍ ദാവര്‍, രാംകുവ്ങ്‌ബെ നുമെ തുടങ്ങിയവര്‍ക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഭാരതരത്‌നം, പത്മ വിഭൂഷണ്‍, പത്മഭൂഷണ്‍ എന്നി പുരസ്‌കാരങ്ങള്‍ കഴിഞ്ഞ് വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന നാലാമത്തെ ഉയര്‍ന്ന പുരസ്‌കാരമാണിത്.
ഒആര്‍എസ് ലായനി വികസിപ്പിച്ച ദിലീപ് മഹലനാബിസിനാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് നല്‍കിയത്.