പന്ത്രണ്ടാം ക്ലാസിലെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടും ആര്‍എസ്എസ് നിരോധനത്തെ കുറിച്ചുമുള്ള ചില ഭാഗങ്ങള്‍ ഒഴിവാക്കി.
‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്ലിം ഐക്യ
ശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു’, ‘ആര്‍എസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’
തുടങ്ങിയവയാണ് ഒഴിവാക്കിയത്.
പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയത് നേരത്തേ വിവാദമായിരുന്നു.
പ്രസക്തമല്ലാത്തതും അധ്യാപകരുടെ സഹായമില്ലാതെ തന്നെ പഠിക്കാന്‍ സാധിക്കുന്നതുമായ ഉള്ളടക്കങ്ങളാണ് നീക്കിയതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.